പി. ഉണ്ണികൃഷ്ണൻ
തടിച്ചുരുണ്ട മസിലുകൾ ഉരുട്ടി അവൻ വിക്യതമായ ഭാഷയിൽ അട്ടഹസിച്ചു. "ഈ ഗുഹയും ഇതിന് ചുറ്റുമുള്ള സ്ഥലവും എന്റേത് മാത്രം.” ശാരീരികശേഷി കുറഞ്ഞ ചിലർ ഗുഹക്ക് ചുറ്റും ഏറാൻ മൂളികളായി വണങ്ങി നിന്നു. വേട്ട ചെയ്ത് കിട്ടിയ മാനിറച്ചിയും ഇണച്ചേരാൻ ഒരു സ്ത്രീയും. കിടന്നുറങ്ങാൻ ഒരു ഗുഹയും. ഒപ്പം പിറകേ നടക്കാൻ കുറേ അനുചരൻമാരും. ഇവൻ പ്രാകൃത കമ്മ്യൂണിസത്തി ലെ ആദ്യത്തെ മുതലാളി. ശാരീരികശേഷി കൊണ്ട് മുതലുകൾ സ്വന്തമാക്കിയ കാടൻ മുതലാളി.
കാലം മാറി, സംസ്കാരവും മാറി ഒപ്പം മുതലാളിമാരും, ഗുഹ കൈയ്യടക്കിയ മനുഷ്യൻ കൂടുതൽ അത്യാഗ്രഹിയായി. കുടുതൽ ഭൂമി കൈയടക്കി അവൻ ഭൂവുടമയുടെ തൊപ്പി ധരിച്ചു. കൈയ്യടക്കിയ ഭൂമിയിൽ പാവപ്പെട്ടവരെ കൊണ്ട് അടിമപണി ചെയിച്ച് കൂടുതൽ വിളവെടുത്തു. ജന്മിയുടെ മുമ്പിൽ അടിയാൻമാർ മുട്ടുമടക്കി നിരന്നുനിന്നു. പീഢനം സഹിക്കാൻ പറ്റാതെ വന്നപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും നക്സലൈറ്റ് പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചു. കേരളത്തിൽ കോങ്ങാട്ട് നാരായണൻ നായൻമാർക്കെതിരെ, രാവുണ്ണികൾ ഉണർന്നു തുടങ്ങി.
പിന്നീട് കണ്ടത് സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ ധനസമ്പാദനം നേടിയ പുതിയ ഫാസി സ്റ്റ് മുതലാളിമാർ. ടാറ്റയും, ബിർലയും ഗോയങ്കയും കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ അറിയപ്പെട്ട കാലം. വലിയ ഫാക്ടറികളിൽ കഴുതകളെ പോലെ പണിയെടുത്ത തൊഴിലാളികൾ വീണ്ടും ചൂഷണം ചെയ്യപ്പെട്ടു.
അധികം കാത്തിരിക്കേണ്ടി വന്നില്ല. പുതിയൊരു മാറ്റത്തിന് കായിക ശേഷിയും. യന്ത്രങ്ങളും, ഭൂമിയും സ്വരൂപിക്കാതെ വിവര സാങ്കേതിക വിദ്യകൊണ്ട് സമ്പനരായ ബുദ്ധിജീവി മുതലാളിമാർ പിറവിയെടുത്തു. ബിൽഗേറ്റ്സിനെയും, സ്റ്റീവ് ജോബ്സിനെയും, ഇൻഫോസിസ് നാരായണ മൂർത്തിയേയും ജനം അത്ഭുതത്തോടെ നോക്കി. ബഹുമാനിച്ചു. കാലത്തിനനുസരിച്ച്, സംസ്കാരത്തിനനുസരിച്ച് സാങ്കേതിക പുരോഗതിക്കനുസരിച്ച് മുതലാളിമാരും ഗുഹയും മാറികൊണ്ടിരിന്നു. പക്ഷേ തൊഴിലാളികൾ, തൊഴിലിന്റെ പുതിയ സാങ്കേതങ്ങൾ കണ്ടെത്തിയിട്ടുണ്ടെകിലും തൊഴിൽ സങ്കൽപങ്ങൾ മാറ്റാതെ അതല്ലെങ്കിൽ മാറ്റാൻ അവർ വിശ്വസിച്ച പ്രത്യയശാസ്ത്രങ്ങൾ അനുവദിച്ചില്ല.
1885 ൽ അമേരിക്കയിലെ ഹെയ് മാർക്കറ്റ് വി പ്ലവത്തിലൂടെ 16 മണിക്കൂറിലേറെ പണിയെടുക്കുന്ന തൊഴിലാളി എട്ട് മണിക്കൂർ മാത്രം പണിയെടുത്താൽ മതിയെന്ന് നിയമം നേടിയെടുത്തു. അതിന്റെ പേരിൽ മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്ത് കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലേറെ തൊഴിലാളിയുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി മുറവി ളികൂട്ടി തൊഴിലാളികൾക്ക് അന്തസ്സും അഭിമാനവും നൽകാൻ നമ്മുടെ കൊച്ചു കേരളത്തിനും കഴിഞ്ഞു. പക്ഷെ ഇതിനിടയിലെവിടയോ കാലാകാലങ്ങളായി മുതലാളി വെറുക്കപ്പെട്ടവനാണെന്നും തൊഴിലാളി കളുടെ വർഗ്ഗ ശത്രുവാണെന്നും മുദ്രകുത്തപ്പെട്ടു.
നല്ലവനും കുടുംബസ്നേഹിയും നിസ്സഹായനെന്നും നാം തൊഴിലാളിയെ ബ്രാൻഡ് ചെയ്തപ്പോൾ ക്രൂരനും ദുഷ്ടനും സ്വാർത്ഥനുമാണ് മുതലാളിമാരന്ന് നാം ചിന്തിച്ച് തുടങ്ങി. മുതലാളിയെ സംരക്ഷ ക്കുക എന്ന സ്വപ്നമല്ല മറിച്ച് തൊഴിൽ നഷ്ടപ്പെടു ത്തുക വഴി തൊഴിലില്ലാത്തവരായി മാറുകയാണെന്ന കാര്യം നാം മറക്കുകയോ മറന്ന പോലെ അഭിനയിക്കുകയോ ചെയ്തു. ശമ്പളം ലാഭത്തിന്റെ ഒരു കുറഞ്ഞ വിഹിതമാണെന്നും നഷ്ടം പേറുന്ന കമ്പനികളുടെ ഉടമയുടെ നഷ്ടത്തിന്റെ വിഹിതം തൊ ഴിലാളി വഹിക്കുന്നില്ലെന്നതും ഇവിടെ ഓർക്കേണ്ട കാര്യമാണ്. 1960കൾക്ക് ശേഷം വന്ന സിനിമകളിലെ, മീശചുരുട്ടി തോക്ക് ചൂണ്ടി, ടോമി എന്ന പട്ടിയെവിട്ട് തൊഴിലാളികളെ പീഢിപ്പിക്കുന്ന ജോസ് പ്രകാശിന്റെ മുഖമാണ് രണ്ടറ്റവും മുട്ടുവാൻ ബന്ധപ്പെടുന്ന സാധാ രണക്കാർക്ക് നാം കൊടുത്തത്.
തൊഴിലിനെ "ലാളിക്കുന്നവൻ" എന്ന അർത്ഥത്തിലാവാം "തെഴിലാളി" എന്ന വാക്ക് ഉടലെടുത്തത്. "മുതലിനെ ലാളിക്കുന്നവൻ" എന്ന അർത്ഥത്തിലാവാം "മുതലാളി" എന്ന വാക്കും ഉടലെടുത്തത്. തൊഴിൽ ഏതായാലും അതിനെ ലാളിക്കുക, സ്നേഹിക്കുക അത് വഴി ചെയ്യുന്ന തൊഴിൽ മുതലാക്കുവാൻ പറ്റുകയും ചെയ്യൂന്നവനാണ് മുതലാളി എന്ന് നമുക്ക് കരുതാം. ഓരോ തൊഴിലിന്റെ ആവശ്യകതയും, ചെയ്യുന്ന തൊഴിലിൽ പ്രാഗത്ഭ്യവും നേടുക വഴി കൂടുതൽ സമ്പാദിക്കുവാനും അത് വഴി ഒരു തൊഴിലാളി ചെറുമുതലാളിയായിമാറുകയും ചെയ്യും. ഞാഴിലാളിയെ മുതലാളിയാകുന്ന ഒരു പ്രക്രി യയെക്കുറിച്ച് നാം ചർച്ച ചെയ്യാൻ താല്പര്യപ്പെട്ടിട്ടില്ല. ഒരു തൊഴിലാളിക്ക് മുതലാളി ആകണമെങ്കിൽ ചെയുന്ന തൊഴിൽ ഒരു മുതലാക്കി മാറ്റണം. ഇവിടെയാണ് പ്രധാനപ്പെട്ട ചോദ്യം ഉയരുന്നത് വർഷങ്ങളായി തൊഴിലാളി എന്ന കോമള പദത്തിന്റെ ലേബലിൽ അവശങ്ങൾ മാത്രം ആവേശപൂ ർവ്വം ഉയർത്തിപ്പിടിക്കാനും ചെയ്യുന്ന തൊഴിലിൽ പുതിയ മേഖലകൾ കണ്ടെത്തുവാൻ ശ്രമിക്കാതെ, തൊഴിലാളി തട്ടി മുട്ടി ജീവിക്കണമോ മറിച്ച് ചെയ്യുന്ന തൊഴിൽ ഒരു മുതലാക്കി ഒരു മുതലാളിയാ വണോ എന്നതാണ് ചർച്ചചെയ്യപ്പെടേണ്ട വിഷയം.
ഒരു തൊഴിലാളി ഏതെങ്കിലും ഒരു തൊഴിലിൽ വൈദഗ്ദ്യം നേടുകയും, സമയ ബദ്ധിതമല്ലാതെ 24 മണിക്കൂർ ശാരീരികമായും, മാനസികമായും പണി യെടുക്കുമ്പോൾ ചുരുങ്ങിയ സമയത്ത് അത്തരമൊരു തൊഴിലാളി ഒരു മുതലാളിയോ, അല്ലെങ്കിൽ മുതലാളി നേടുന്ന ലാഭത്തിന്റെ വിഹിതത്തിന് തുല്യമായ ലാഭത്തിന്റെ വേതനം വാങ്ങിക്കുന്ന പ്രൊഫഷണൽ തൊഴിലാളികളാകും. എട്ട് മണിക്കൂർ വിശ്രമമം കാംക്ഷിക്കുന്ന വിപ്ലവതൊഴിലാളി കോളത്തിലെ രാഷ്ട്രീയ പാർട്ടി കൾ, പാർട്ടിക്കനുസരിച്ച് കൊണ്ടു നടക്കുവാനുള്ള നോക്ക് കുത്തി തൊഴിലാളിയായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.
മുതലാളിമാരെ നശിപ്പി ക്കുക എന്ന സങ്കൽപത്തിലധിഷ്ടിതമായ വർഗ്ഗബോധം സ്വപ്നം കണ്ടു വരുന്നത് ശാരീരികമായ ബലം ഉപയോഗിച്ചു കൊണ്ടുള്ള പിടിച്ചുപറിയാണ്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാണെന്നും പറഞ്ഞ് കൊയ്തപ്പോൾ വയലും പോയി വിളയും പോയി ഒപ്പം വയലിലെ കിളികൾ പറന്നും പോയി. ഇന്ന് സർ ക്കാർ പഞ്ചായത്ത് വഴി കർഷകരുടെ ഭൂമിയിൽ സൗജന്യമായി തെങ്ങിൻ തൈ നടുകയും കുഴിവെട്ടു കയും ചെയ്യുന്നു. പേടിച്ച് ഓടിപോയ സംരംഭകരെ ചെയ്യുന്ന തൊഴിൽ മുതലാക്കു പറ്റുകയും ന്നവനാണ് മുതലായ നമുക്ക് കരുതാം. ഒന്റെ ആവശ്യകതയും, ചെയ്യുന്ന തൊഴിൽ പ്രാഗത്ഭ്യവും നേ ടുക വഴി കൂടുതൽ സാദിക്കുവാൻ അത് വഴി ഒരു തൊഴി ചെറുമുതലാളിയായിമാറുകയും ചെയ്യും. ഞാഴിലാളിയെ മുതലാളിയാക്കുന്ന ഒരു പ്രക്രിയയെക്കുറിച്ച് നാം ചർച്ച ചെയ്യാൻ താല്പര്യപ്പെട്ടിട്ടില്ല. ഒരു തൊഴിലാളിക്ക് മുതലാളി നാവണമെങ്കിൽ ചെന്ന തൊഴിൽ ഒരു മുതലാക്കി മാറ്റണം. ഇവിടെയാണ് പ്രധാനപ്പെട്ട ചോദ്യം വർഷങ്ങളായി എന്ന കോമള പദത്തിന്റെ ലേബലിൽ അവശങ്ങൾ മാത്രം ആവേശപൂ ർവ്വം ഉയർത്തിപ്പിടിക്കാനും ചെയ്യുന്ന തൊഴിലിൽ പുതിയ മേഖലകൾ കണ്ടെത്തുവാനും ശ്രമിക്കാതെ, ഒന്നും തൊഴിലാളി അത്യാവശ്യം സുഖമായി ജീവിക്കണമോ മറിച്ച് ചെയ്യുന്ന തൊഴിൽ ഒരു മുതലാക്കി ഒരു മുതലാളിയാ വണോ എന്നതാണ് ചർച്ചചെയ്യപ്പെടേണ്ട വിഷയം.
ഗൾഫിൽ വരുന്ന ആശാരിയും, മേസ്തിരിയും അവന്റെ തൊഴിൽ വൈദഗ്ദ്യം നേടുകയും ആ തൊഴിൽ അഭിമാനത്തോ ചെയ്ത് ജീവിക്കുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ മടിയൻമാരായ വലിയൊരു തൊഴിലാ ളി വർഗ്ഗത്തിന്റെ പ്രധാന തൊഴിൽ ജാഥക്ക് പങ്കെടുക്കലും പണിമുടക്ക് വിജയിപ്പിക്കുകയും ചെയ്ത ആത്മ നിർവൃതിയടയുക എന്നതാണ് . പിന്നീട് ജീവിക്കാൻ ഗൾ ഫിലേക്ക് ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യാനും ഇവർ പ്രേരിപ്പിക്കപ്പെടുന്നു. ഇതേ തൊഴിൽ കേരളത്തിൽ ആത്മാർത്ഥമായി അഞ്ചു മണിക്കൂറെങ്കിലും പണി യെടുത്താൽ ഇതിലും കൂടുതൽ വേതനം ലഭിക്കുമെന്നറിഞ്ഞിട്ടും കുടുംബത്തെയും കൂട്ടുകാരെയും നാട്ടുകാരെയും വിട്ട് ഗൾഫിൽ വന്ന് കഷ്ടപ്പെടുന്നത്, കേരളത്തിലെ സാമൂഹിക അവസ്ഥ നൽകിയ ദുരഭിമാനം കാരണമാണ്. നിങ്ങൾ നിങ്ങളുടെ ജോലിയെ സ്നേഹിക്കൂ എന്ന ഇൻഫോസിസിന്റെ ഫൗണ്ടർ ചെയർമാൻ നാരായണമൂർത്തി പറഞ്ഞതും ഈ വസ്തുത മനസ്സിലാക്കി തന്നെയാണ്.
വ്യവസായം പണ്ട്, തൊഴിലാളി, ഭൂമി, ടെക്നോളജി ആയിരു മൂന്ന് പ്രധാനപ്പെട്ട ഫാക്ടടേർസ് ഓഫ് പ്രൊഡക്ഷൻ എങ്കിൽ ഇന്ന് അത് സമയവും, വിവരവും, സാങ്കേതിക മേൻമയും കുറച്ച് തൊഴിലാളികളും എന്ന രീതിയിൽ മാറിയിരിക്കുന്നു. കുറച്ച് കംപ്യൂട്ടറുകളും വളരെ കുറച്ച് ജോലിക്കാരെയും വെച്ച് ഒരു ഇന്റർനെറ്റ് കണക്ഷൻ വഴി 300 ബില്യൺ വാർഷിക വരുമാനമുള്ള കമ്പനിയുടെ അധിപനായ സുക്കൻ ബെർഗ് , ട്വിറ്ററിന്റെയും ഉടമസ്ഥർ എലോൺ മസ്ക് , ഇവർ ലോകത്തിലെ മുതലാളി സങ്കൽപങ്ങൾ മാറ്റിമറിക്കുമ്പോൾ, വേറൊരു ഭാഗത്ത് 50 തൊഴിലാളി കളെയും വെച്ച് ബാങ്ക് ലോൺ അടക്കുവാൻ പറ്റാത്ത കർഷകൻ ഇപ്പോഴും സമരം ഭയന്ന് ലാഭം കൊയ്യാൻ പറ്റാതെ ആത്മഹത്യ ചെയ്യുന്നു.
കാലം മാറുന്നതിനനുസരിച്ച് രാഷ്ട്രീയ പാർട്ടി കളും മത സംഘടനകളും അനുയായികളെ ലോ കത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാൻമാരാക്കണം. ചെയ്യുന്ന തൊഴിൽ ഏതായാലും അതിനെ ബഹുമാനിക്കാനും അതിൽ ന്നതും കൂടുതൽ പ്രാവീണ്യം നേടാനും അത് ഗൗരവത്തോടെ സമയബന്ധിതമായി തീർക്കുവാനും പഠിപ്പി ക്കണം. എങ്കിൽ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ ചെയ്യുന്ന തൊഴിലിൽ കൂടുതൽ പ്രാഗത്ഭ്യം നേടി അത് ഒരു മുതലാക്കുക അപ്പോൾ അത് നിങ്ങളെ ഒരു മുതലാളികളാക്കും ഗൾഫിൽ തന്നെ വളർന്ന് പന്തലി ച്ച പല പ്രമുഖ വ്യവസായികളും 24 മണിക്കൂറും മാ നസികമായും ശാരീരികമായും കഷ്ടപ്പെട്ട് അറിയുന്ന തൊഴിൽ മുതലാക്കി മുതലാളിയായവരാണ്.
ഡോളർ നോട്ടുകൾക്ക് നേരെ ആർത്തിയോടെ നീങ്ങുന്ന കൈപത്തിയും, സത്യം പറയുന്നവരുടെ നേരെ ചാടി വീഴുന്ന ചുറ്റികയും ഇനിയും ചെളിയിൽ തന്നെ കിടക്കുന്ന താമരയും, ഒരിക്കലും പൂർണ്ണമാവാതെ ഒളിച്ചുകളിക്കുന്ന ചന്ദ്രക്കലയും വിശ്വസിച്ച് നിങ്ങൾ ചതിക്കുഴിയിൽപ്പെടരുത്. രാഷ്ട്രീയ പാർട്ടികൾ WLL. കമ്പനികളായതും, പാർട്ടി സ്ഥാപനങ്ങൾ ഷെയറുകൾ വിറ്റുതുടങ്ങിയതും, നിങ്ങളറിയുക. പുതിയ ശാസ്ത്രവും തത്വചിന്തകളും വിറ്റു കാശാക്കുന്ന പുത്തൻ മുതലാളിമാരുടെ വീടിന്റെ മുമ്പിൽ നിർത്തിയിട്ടിരിക്കുന്നത് ജെർമനിയിൽ നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറുകളാണ്. മക്കൾ പഠിക്കുന്നത് പണ്ട് വിലക്ക് ഏൽപ്പിച്ച കംപ്യൂട്ടർ മേഖലയിൽ ബിരുദം നേടാനാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ കുറച്ച് കംപ്യൂട്ടറും വെച്ച കോടികൾ സമ്പാദിക്കുന്ന മുതലാളിമാർ നമ്മെ നോക്കി കൊഞ്ഞനം കുത്തി തുടങ്ങിയിരിക്കുന്നു. മാറി കഴിഞ്ഞിരിക്കുന്നു. മുതലാളിമാർ. തൊഴിലാളികളില്ലാതെ ഷെയർ ഹോൾഡേൾസ് മാത്രം ജോലി ചെയ്യുന്ന പുത്തൻ ബുദ്ധി ജീവി മുതലാളികൾ ടൻ കേരളത്തിലും എത്തി തുടങ്ങും. അതിന് മുൻപ് മാറുക. ഇല്ലെങ്കിൽ ആദ്യം പറഞ്ഞ ഗുഹാ മനുഷ്യന്റെ കാലത്ത് നടുവൊടിച്ച് നിന്ന അനുചരന്റെ സ്ഥാനം പോലും ലഭിക്കില്ല ഈ പാവം തൊഴിലാളിക്ക് അതിനു മുൻപ് അഖില ലോക തൊ ളിലാളികളെ സംഘടിക്കുവിൻ, ചെയ്യുന്ന തൊഴിലിനെ സ്നേഹിച്ച്, പ്രേമിച്ച്, പ്രണയിച്ച് മുതലാക്കി മുതലാളിമാരാവുകിൽ.