ദാസ് ക്യാപിറ്റലൽ നിന്ന് ചാണക്യ സൂത്രത്തിലേക്ക്....

Posted on: 10-Dec-2020, 686 views

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഘടകമാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ആയത്. 1939 ഡിസംബറിൽ പിണറായിയിൽ നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി യോഗത്തിലാണ് കെ. ദാമോദരൻ, പി. കൃഷ്ണൻ പിള്ള, എൻ.വി ശേഖർ, ഇ.എം.എസ് എന്നിവർ കമ്മ്യൂണിസ്റ്റുകളായി എന്ന് വ്യക്തമാക്കിയത്. പിണറായിയിൽ നടന്ന യോഗത്തിന് മുൻപു തന്നെ പി. കൃഷ്ണ പിള്ളയും കെ.പി ഗോപാലനും ബംഗാളിൽ അന്ന് ഭീകര സംഘടനയായി അറിയപ്പെട്ടിരുന്ന അനുശീലൻ സമിതിയുടെ ശാഖ കേരളത്തിൽ തുടങ്ങിയിരുന്നു. മാർക്സിയൻ തത്ത്വങ്ങളും ആശയങ്ങളും മലയാളികൾക്ക് മനസ്സിലാകുന്ന വിധത്തിൽ തർജ്ജിമ ചെയ്യുകയും ഇ.എം.എസ്സിനെ പോലുള്ള ബുദ്ധി ജീവികൾ ഗ്രാമങ്ങളിൽ വരെ ചെന്ന് പുലരുന്നതുവരെ സ്റ്റഡി ക്ലാസ്സുകളെടുത്ത് വിപ്ലവ പ്രസ്ഥാനത്തിന് വിത്തുകൾ പാകുകയും ചെയ്തു. ഒരു കുഞ്ഞ് പിറക്കുന്പോൾ അമ്മയ്ക്ക് ചോര നഷ്ടപ്പെടുമെന്നും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുന്പോൾ അതിന് ചുകപ്പ് വർണമാണെന്നും കമ്മ്യൂണിസം യഥാർത്ഥത്തിൽ നടപ്പാക്കണമെങ്കിൽ അവിടെ വിപ്ലവം വേണമെന്നും ഒരു പുതിയ ജനതയെ വാർത്തെടുക്കുന്പോൾ കൊലപാതകങ്ങളും രക്തപങ്കിലമായ സംഘട്ടനങ്ങൾ ആവശ്യമാണെന്നും പാർട്ടി നേതാക്കന്മാർ അണികളെ പറഞ്ഞ് ബോധിപ്പിച്ചു. 

പാർട്ടിയുടെ പേരിൽ ആരോപിക്കപ്പെട്ട പ്രഥമ കൊലപാതകക്കേസ് കയ്യൂർ സംഭവമായിരുന്നു. 1941 മാർച്ച് 28ന് കയ്യൂ‍ർ സെന്ററിൽ നിന്നും കുഞ്ഞന്പു സഖാവിനേയും കുഞ്ഞിരാമൻ സഖാവിനേയും മർദ്ദിച്ചതിനെതിരെ പ്രതിഷേധിച്ച് ഒരു ജാഥ പുറപ്പെടുകയും പിന്നീട് ചെറിയാക്കര ഷാപ്പിന്റെ മുന്നിൽ വെച്ച് കണ്ട സുബ്രായാൻ എന്ന പോലീസുകാരനെ ജാഥാംഗങ്ങൾ ചെങ്കൊടി പിടിപ്പിച്ച് ജാഥയുടെ മുന്നിൽ നടത്തിയപ്പോൾ പേടിച്ച് പുഴയിൽ ചാടിയ പോലീസുകാരനെ ജാഥാംഗങ്ങൾ

കല്ലെറിഞ്ഞു. പിന്നീട് സുബ്രായാൻ മുങ്ങി മരിക്കുകയും ചെയ്തു. മഠത്തിൽ അപ്പുവും കോയിത്താറ്റിൽ ചിരുകണ്ടനും പൊടാര കുഞ്ഞന്പു നായരും പള്ളിക്കൽ അബൂബക്കറും വധശിക്ഷയ്ക്ക് വിധേയരായി. ഇ.കെ നായനാരും ഈ കേസിൽ പ്രതിയായിരുന്നു. 

അന്ന് കയ്യൂർ സഖാക്കളുടെ കുടുംബ സഹായ ഫണ്ടിലേക്ക് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സഹായധനം നൽകുകയുണ്ടായി. 1943 മാർച്ച് 29ന് പ്രതികളെ തൂക്കിക്കൊന്ന ദിവസം പിന്നീട് അഖിലേന്ത്യാ കർഷക ദിനമായി ആചരിക്കുകയുണ്ടായി.  

ചോദ്യം ഇവിടെയാണ്. കർഷക സംഘത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ നടത്തിയ മുന്നേറ്റം ആവശ്യം തന്നെ. കേരളത്തിലെ തൊഴിലാളി വർഗ്ഗം ഇന്ന് അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾക്ക് പാർട്ടി വലിയൊരു താങ്ങായിരുന്നു എന്നത് സത്യം തന്നെ. പക്ഷേ, സർക്കാർവക ജോലിക്കാരനായ

പോലീസുകാരനെ പിടികൂടി കല്ലെറിഞ്ഞ് പുഴയിൽ മുക്കി കൊന്നത് ഒരു അഹങ്കാരമായി കൊണ്ടുനടന്നത് പാർട്ടി അണികളിൽ കൊലപാതകം ഒരു അവകാശമാക്കി മാറ്റുകയാണുണ്ടായത്. അന്ന് നടന്ന കൊലപാതകം ഒരു തെറ്റായിരുന്നുവെന്ന് തിരുത്താൻ ഒരു നേതാവെങ്കിലും മുതിർന്നിരുന്നുവെങ്കിൽ ടി.പി വധം വരെ ഈ കൊലപാതക സംസ്കാരം നീളുകയില്ലായിരുന്നു. 

പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലുടനീളം പ്രഭാത് ബുക്ക് ഷോപ്പ് വഴി ലക്ഷക്കണക്കിന് പുസ്തകങ്ങൾ ചുരുങ്ങിയ വിലയിൽ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ വിതരണം ചെയ്ത്, മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുയും അതുവഴി സാന്പത്തികമായി പാപ്പരാകുകയും ചെയ്ത രാജ്യമാണ് റഷ്യ. 

1935ൽ കോഴിക്കോട്ടാണ് കേരളത്തിലെ മുഴുവൻ തൊഴിലാളികളുടേയും കൂട്ടായ്മ അവകാശപ്പെടാവുന്ന ആദ്യത്തെ തൊഴിലാളി സമ്മേളനം നടന്നത്. തുടർന്ന് തൃശ്ശൂരിലും ഇത്തരമൊരു സമ്മേളനം നടന്നപ്പോൾ കമ്മ്യൂണിസ്റ്റ് അനുഭാവിയായ സോനി ബാലിവാല അദ്ധ്യക്ഷനായിരുന്നു. പി. കൃഷ്ണ പിള്ളയെ എ.ഐ.ടി.യു.സിയുടെ ഘടകം രൂപീകരിക്കുവാൻ ചുമതലപ്പെടുത്തുകയും യുദ്ധത്തിൽ പങ്കെടുക്കരുത് എന്ന താരുമാനം ഈ സമ്മേളനത്തിൽ എടുക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ചൈനയും സോവിയേറ്റ് റഷ്യയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സാന്പത്തിക സഹായം നൽകിയത് ഇന്ത്യ മഹാരാജ്യത്തെ പിളർക്കുക എന്ന ഹിഡൺ അജണ്ടയോടെയാണെന്ന് ഇന്ന് ചിന്തിക്കുന്പോൾ നമുക്ക് മനസ്സിലാകും.

വിദേശ രാജ്യങ്ങളുടെ ഇടപെടലിനെക്കുറിച്ച് നിരന്തരം തോരാതെ പ്രസംഗിക്കുന്ന മാർക്സിസ്റ്റ് നേതാക്കന്മാർ ചൈന, റഷ്യ, ബ്രിട്ടൺ എന്നീ രാജ്യങ്ങളുമായി പാർട്ടിക്കണ്ടായിരുന്ന ബന്ധം ഒളിച്ചു വയ്ക്കുകയായിരുന്നു. പറഞ്ഞുവരുന്നത് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നയങ്ങൾ രൂപീകരിച്ചതിൽ പ്രധാന പങ്ക് വിദേശ ശക്തികൾക്ക് തന്നെയായിരുന്നു എന്നതാണ്. റഷ്യയും ചൈനയും നിരന്തരം സന്ദർശിച്ചിരുന്ന പാർട്ടി നേതാക്കന്മാർ കടമെടുത്തത് വിദേശ നയങ്ങളായിരുന്നു. ഇന്ത്യ ചൈന യുദ്ധ സമയത്ത് ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം നൽകുന്നത് വരെ പാർട്ടി വിലക്കിയിരുന്നു. 

1935ന് ശേഷം കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരും കോൺഗ്രസ്സിനകത്തെ ദേശീയ മുസ്ലിം വിഭാഗവും ചേർന്ന ഇടത് ചിന്താഗതിക്കാരെ പരിഹസിച്ചിരുന്നുവെന്നും ഓർക്കുക

ഇന്ന് ടി.പി വധക്കേസിന്റെ വിധി വരുന്പോൾ ചിന്തിക്കേണ്ടത് പാർട്ടി കൊലപാതകങ്ങൾ ഇതാദ്യമായല്ല മറിച്ച് നൂറു കണക്കിന് കൊലപാതകങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട് എന്നതും ഇതിനൊക്കെ പ്രേരിപ്പിച്ച ബുദ്ധി അലെങ്കിൽ കുബുദ്ധി ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിലേക്ക് കുത്തിവെച്ച വിദേശ രാജ്യങ്ങളുടെ തന്ത്രങ്ങളാണെന്നുള്ളതാണ്. ടി.പി വധം  മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു എന്നതു കൊണ്ടും സോഷ്യൽ മീഡിയ വൻ പ്രചരണം നടത്തി എന്നതുകൊണ്ടും കൂടുതൽ ചർച്ച ചെയ്യപ്പെട്ടു എന്നതാണ് സത്യം.

ചാണക്യ സൂത്രം ആറാമദ്ധ്യായം 78ാം പത്രത്തിൽ പറഞ്ഞിരിക്കുന്നത് വലിയ മീൻ ചെറിയ മീനെ ഭക്ഷിക്കുന്നത് പോലെ ബലവാൻ ദുർബലനെ ദ്രോഹിക്കുന്പോൾ സാമൂഹ്യ വ്യവസ്ഥ തകരാറിലാവുകയും ഒപ്പം നേതാവിന് വേണ്ടത് വിനയനം (വിദ്യാഭ്യാസത്തിൽ നിന്നുണ്ടാകുന്ന സംസ്കാരം) ആണെന്നുമാണ്.

പിണറായിയിൽ നിന്ന് തുടങ്ങിയ ഒരു പ്രശ്നം പിണറായിയിൽ തന്നെ അവസാനിക്കാതിരിക്കാൻ പാർട്ടി ചെയ്യേണ്ടത് ‘ദാസ് ക്യാപിറ്റൽ’ അടച്ചുവെച്ച് ഇന്ത്യൻ സംസ്കാരത്തിന് അനുചിതമായ ചാണക്യ സൂത്രം വായിക്കുക എന്നതു മാത്രമാണ്.

തൊഴിലാളി എന്ന മുതലാളി http://www.punnikrishnan.com/eshttapettalum-ellengilum/punnikrishnan-bahrain1234.php

പി. ഉണ്ണികൃഷ്ണൻതടിച്ചുരുണ്ട മസിലുകൾ ഉരുട്ടി...

Posted on: 19-Oct-2015, 18 views

പയ്യെ പെയ്യുന്ന മഴ http://www.punnikrishnan.com/eshttapettalum-ellengilum/punnikrishnan-bahrain12.php

എയർപോർട്ടിൽ നിന്നും കണ്ണൂരിലേക്ക് പോകുവാൻ...

Posted on: 19-Oct-2015, 18 views

കാക്കത്തൊള്ളായിരം പ്രശ്നങ്ങൾ! http://www.punnikrishnan.com/eshttapettalum-ellengilum/punnikrishnan-bahrain1.php

ഞാൻ തൊള്ള തുറന്നൊന്ന് കരഞ്ഞാൽ അതിഥി...

Posted on: 19-Oct-2015, 18 views

Dr.Fraud http://www.punnikrishnan.com/eshttapettalum-ellengilum/istapettallum-illenkillum-punnikrishnan.php

വിദ്വാന്മാരുടെ ജിഹാഗ്രത്തിൽ നൃത്തം ചെയ്യെണ്ട...

Posted on: 19-Oct-2015, 18 views

കരിയിലയും മണ്ണാങ്കട്ടയും.പി.ഉണ്ണികൃഷ്ണൻ http://www.punnikrishnan.com/eshttapettalum-ellengilum/istapettallum-illenkkilum.php

  ഗർഭം കലക്കി ഗുളികകളും, അബോർഷനും, ഗർഭനിരോധന...

Posted on: 19-Oct-2015, 18 views

P. Unnikrishnan

Chairman & Managing Director

P. Unnikrishnan



About Unnikrishnan. P Unnikrishnan Puravangara, a resident of Bahrain since 1994, is an entrepreneur by mission, a writer by passion, and a sociopreneur by vision. Unnikrishnan, an architect building successful media brands across the GCC, is an... read more

Business Ventures

  • Chairman Unisaki Agro Food company
  • Chairman&md The Daily Tribune English Newspaper
  • Chairman and Chief Editor of 4PM News Bahrain
  • Chairman of Weekender
  • Chairman &Md- Room 32 events Management company WLL
  • Chairman&md Laurels Education Centre ,Kingdom of Bahrain
  • Chairman& Md Mcindies holding company W.L.L